സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 18 നവംബര്‍ 2021 (08:11 IST)
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവല്ല താലൂക്കിലെ നാലുപഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം എന്നീ പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കൂടാതെ പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
അതേസമയംസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെ തുടര്‍ന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.