കോഴിക്കോട് മദ്യപിച്ച് ഓട്ടോ ഡ്രൈവറെ ആക്രമിച്ച ആരോഗ്യപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (08:29 IST)
കോഴിക്കോട് മദ്യപിച്ച് ഓട്ടോ ഡ്രൈവറെ ആക്രമിച്ച ആരോഗ്യപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിന്‍, ക്ലര്‍ക്ക് അരുണ്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കസബ പൊലീസാണ് കേസെടുത്തത്. പൊലീസെന്ന് പറഞ്ഞ് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. നാട്ടുകാര്‍ പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :