1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local news

പമ്പയാറ്റില്‍ മൂന്നുയുവാക്കള്‍ മുങ്ങി മരിച്ചു

Alappuzha
പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സജാദ്, ശ്രീജിത്ത്, ഹനീഷ് എന്നിവരാണ് മരിച്ചത്. വീയപുരത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഇവര്‍. പിന്നാലെ ഉച്ചയ്ക്ക് മൂന്നുമണിക്ക് വീയപുരം തടിഡിപ്പോയ്ക്ക് സമീപത്തെ പമ്പയാറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. അഞ്ചുപേരായിരുന്നു സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുജിത്, ഹാരിസ് എന്നിവര്‍ രക്ഷപ്പെട്ടു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്; മരണം 12; 1853 പേര്‍ക്ക് രോഗമുക്തി