രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 62000 പേര്‍ക്ക്; മരണം 312

ശ്രീനു എസ്| Last Modified ഞായര്‍, 28 മാര്‍ച്ച് 2021 (11:14 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 62000 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് രോഗം മൂലം 312 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ ആകെ എണ്ണം 1,19,71,624 ആയിട്ടുണ്ട്.

രാജ്യത്തെ ആകെ കൊവിഡ് മരണം 1,61,552 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ സജീവ കേസുകള്‍ 4,86,310 ആയി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ആറുകോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :