1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dileep Interrogation 3rd day Actress Attacked Case

ദിലീപിന് ഇന്ന് നിര്‍ണായകം; എന്ത് ചോദിക്കുമെന്ന് പിടിയില്ല, ചോദ്യങ്ങള്‍ ആ രണ്ട് കവറുകളിലെ തെളിവുകളെ അടിസ്ഥാനമാക്കി

Dileep
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് ഇന്ന് നിര്‍ണായകം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഇന്ന് ചോദ്യം ചെയ്യുക. എന്തിനെ കുറിച്ച് ചോദിക്കുമെന്ന് ദിലീപിനോ ദിലീപിന്റെ അഭിഭാഷകനോ യാതൊരു പിടിയുമില്ല. കോടതിയില്‍ രണ്ട് കവറുകളിലായി സമര്‍പ്പിച്ച തെളിവുകളാണ് മൂന്നാം ദിനത്തിലെ ചോദ്യം ചെയ്യലില്‍ നിര്‍ണായകമാകുക. 
 
ഇതുവരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍ നടന്നത്. അതിനാല്‍ത്തന്നെ പ്രതികള്‍ക്ക് ഇതനുസരിച്ച് തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചിരുന്നു. എന്തിനെ കുറിച്ചെല്ലാം ചോദിക്കുമെന്ന് പ്രതികള്‍ക്ക് സൂചനയുണ്ടായിരുന്നു. മൂന്നാം ദിനമായ ഇന്ന് അങ്ങനെയൊരു സൂചനയും പ്രതികള്‍ക്കില്ല. 
 
ഗൂഢാലോചന സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളാണ് രണ്ട് കവറിലുള്ളത്. ഡിജിറ്റല്‍ തെളിവുകളിലുള്ളത് പ്രതികള്‍ തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംവിധായകന്‍ റാഫി, അരുണ്‍ഗോപി എന്നിവരെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയത്. പ്രതികളെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞുവെന്നും ഇതുകൊണ്ടുതന്നെ തെളിവുകള്‍ തള്ളിക്കളയാനാകില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇടുക്കിയില്‍ ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു