1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Actor Mohanlal hospitalised

മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Mohanlal
മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസംമുട്ടലിനെയും തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലാണ് മോഹന്‍ലാലിനെ പ്രവേശിപ്പിച്ചത്. താരത്തിന്റെ ശ്വാസകോശത്തില്‍ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു ദിവസം ഡോക്ടര്‍മാര്‍ മോഹന്‍ലാലിന് പൂര്‍ണവിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
 
കുറച്ചു കാലത്തേക്ക് ആള്‍ക്കൂട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. എമ്പുരാന്റെ തിരക്കുകളിലായിരുന്നു മോഹന്‍ലാല്‍. കഴിഞ്ഞദിവസം ഗുജറാത്തിലെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് താരത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പാലക്കാട് പലിശക്കാരുടെ ക്രൂരമര്‍ദനത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു