അനുബന്ധ വാര്‍ത്തകള്‍
- എ.ആര്.ക്യാംപില്‍ പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത നിലയില്‍
- ഐഷ സുൽത്താനയുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു, സാമ്പത്തിക സ്രോതസ്സിൽ സംശയമെന്ന് പോലീസ്
- സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 40 പേര്‍ക്ക് കോവിഡ്
- വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ, പീഡിപ്പിച്ചവരിൽ ബന്ധുവും
- നിയമം ഇല്ലാതായിട്ട് 6 കൊല്ലം, രജിസ്റ്റർ ചെയ്തത് 1307 കേസുകൾ, ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി
പശുക്കളുടെ മേലെ ആസിഡ് ഒഴിച്ച് ക്രൂരത, അക്രമികളെ തിരെഞ്ഞ് പോലീസ്
എറണാകുളം ജില്ലയിൽ പശുക്കളുടെ മേൽ ആസിഡ് ആക്രമണം. സാമൂഹ്യവിരുദ്ധരാണ് പശുക്കളുടെ മേൽ ആസിഡ് ഒഴിച്ചത്. നാലു പശുക്കൾക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്.
കോതമംഗലം കവളങ്ങാട് പഞ്ചായത്തിലാണ് സംഭവം. പശുക്കളുടെ ഉടമകൾ പോലീസിൽ പരാതി നൽകി.ഇതിന് സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുള്ളതായി സമീപവാസികൾ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ മേയ്ക്കാൻ വിട്ട പശുക്കൾക്ക് നേരെയാണ് അക്രമണം ഉണ്ടായത്. വൈകീട്ട് തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുമ്പോഴാണ് ആസിഡ് ഒഴിച്ചത് ശ്രദ്ധയിൽ പെട്ടത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.