എല്ലാ ജീവനക്കാർക്കും 1.12 ലക്ഷം രൂപയോളം ബോണസ്, ഞെട്ടിച്ച് മൈക്രോസോഫ്‌റ്റ്

അഭിറാം മനോഹർ| Last Modified വെള്ളി, 9 ജൂലൈ 2021 (18:53 IST)
തങ്ങളുടെ എല്ലാ ജീവനക്കാർക്കും 1.12 ലക്ഷം രൂപയോളം ബോണസ് നൽകി ടെക് ഭീമന്മാരായ മൈക്രോസോഫ്‌റ്റ്. പാൻഡമിക് ബോണസ് എന്ന നിലയിലാണ് 1500 ഡോളർ സാമ്പത്തിക സഹായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളരെ ദുര്‍ഘടമായ അവസ്ഥയിലും ജോലി ചെയ്ത ജീവനക്കാര്‍ക്കുള്ള അംഗീകാരമായാണ് ഈ തുക എന്നാണ് വിശദീകരണം.

ദ വെർജ് പുറത്ത് വിട്ട വാർത്തകൾ പ്രകാരം മാര്‍ച്ച് 31,2021 ന് മുന്‍പ് കമ്പനിയില്‍ ചേര്‍ന്ന എല്ലാ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്‍റുമാര്‍ക്ക് താഴെയുള്ള ജീവനക്കാര്‍ക്കും മൈക്രോസോഫ്റ്റ് ഈ ബോണസ് അനുവദിച്ചിട്ടുണ്ട്. താൽകാലി‌ക പാർട്ട് ടൈം ജീവനക്കാർക്കും ഈ ആനുകൂല്യം നൽകും. മൈക്രോസോഫ്റ്റ് ചീഫ് പീപ്പിള്‍ ഓഫീസര്‍, കത്തലിന്‍ ഹോഗനാണ് ഈ ബോണസ് പ്രഖ്യാപിച്ചത്. അമേരിക്കയിലും, അന്താരാഷ്ട്ര തലത്തിലും ഉള്ള എല്ലാ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും.

1,75,508 ജീവനക്കാരാണ് മൈക്രോസോഫ്‌റ്റിനുള്ളത്. അതേസമയം മൈക്രോസോഫ്റ്റ് നടത്തുന്ന ലിങ്കിഡ്ഇന്‍, ജിറ്റ്ഹബ്, സെനിമാക്സ് പോലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പാന്‍ഡമിക്ക് ബോണസ് ലഭിക്കില്ലെന്നാണ് വിവരം.താണ്ട് 200 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് പാന്‍ഡമിക്ക് ബോണസിന് വേണ്ടി മൈക്രോസോഫ്റ്റ് ചിലവഴിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :