1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tuition teacher held for molesting students in delhi

വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ, പീഡിപ്പിച്ചവരിൽ ബന്ധുവും

പോലീസ്
രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. 13 കാരിയായ അനന്തരവളും  പ്രതിയുടെ ലൈംഗിക ചൂഷണത്തിന്​ ഇരയായി. ഡൽഹിയുടെ പ്രാന്തപ്രദേശമായ ഭാവനയിലാണ്​ സംഭവം.
 
പ്രതിയുടെ ബന്ധുവായ പെൺകുട്ടി ഇയാളുടെ അടുത്ത് ട്യൂഷന് പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കാരണം അന്വേഷിച്ചപ്പോളാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. സംഭവം വെളിപ്പെടുത്തരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. തുടർന്ന് വീട്ടിലെത്തിയാണ് പൊലീസ്​ 30 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്​തത്​. 
 
ദിവസം 10ത്തിലധികം കുട്ടികൾക്ക്​ ഇയാൾ വീട്ടിൽ വെച്ച്​ ട്യൂഷൻ എടുക്കുന്നതായി പൊലീസ്​ പറയുന്നു. പ്രതിക്കെതിരെ പോക്​സോ പ്രകാരം കേസെടുത്തു.അറസ്റ്റിന്​​ പിന്നാലെ ഒമ്പത്​ വയസുകാരിയായ മറ്റൊരു പെൺകുട്ടിയും പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കുട്ടിയെ പ്രതി മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കണിച്ചാണ് ചൂഷണം ചെയ്‌തതെന്ന് പരാതിയിൽ പറയുന്നു.
 
സംഭവത്തിൽ പ്രതിഷേധിച്ച്​ പൊതുജനം ഭാവനയിൽ റോഡ്​ ഉപരോധിച്ചു. പ്രതി മറ്റ്​ ചില കുട്ടികൾക്കും അശ്ലീല വിഡിയോകൾ മൊബൈൽ ഫോണിൽ കാണിച്ചുകൊടുക്കാറുണ്ടായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ​
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9; മരണം 142