നിയമം ഇല്ലാതായിട്ട് 6 കൊല്ലം, രജിസ്റ്റർ ചെയ്‌തത് 1307 കേസുകൾ, ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ജൂലൈ 2021 (15:01 IST)
റദ്ദാക്കി വർഷങ്ങൾക്ക് ശേഷവും ഐടി ആക്ടിലെ 66എ വകുപ്പിന്റെ കീഴിൽ ആയിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്‌തുവെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി. വിഷയത്തിൽ രണ്ടാഴ്‌ച്ചക്കകം മറുപടി നൽകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സന്നദ്ധ സംഘടന സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണവും പരാമര്‍ശവും. 66-എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് പോലീസ് സ്റ്റേഷനുകൾക്ക് നിർദേശം നൽകാൻ കേന്ദ്രത്തിനോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പിയു‌സിഎല്ലിന്റെ ഹർജി.

2015 മാര്‍ച്ച് 24-നാണ് വിവാദമായ 66-എ വകുപ്പ് ചരിത്രപ്രധാന വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കിയത്. 'കുറ്റകരമായ' കാര്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പോലീസിന് അനുമതി നൽകുന്നതായിരുന്നു ഐടി നിയമത്തിലെ 66 എ വകുപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :