എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (19:37 IST)
മലപ്പുറം: തനിച്ചു നടക്കുന്ന ആൺകുട്ടികളെ ബൈക്കിൽ എത്തി നയത്തിൽ വശീകരിച്ചു പ്രകൃതി വിരുദ്ധ പീഡനം നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി പഞ്ഞനംകാട്ടിൽ ഷൗക്കത്തലി എന്ന 29 കാരനെയാണ് മേലാറ്റൂരിൽ വച്ച് പോലീസ് പിടികൂടിയത്.
ബൈക്കിൽ സഞ്ചരിക്കവേ തനിച്ചു യാത്ര ചെയ്യുന്ന കുട്ടികളെ നോക്കിവച്ചശേഷം ഇവരെ പലതും പറഞ്ഞു പ്രലോഭിപ്പിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതി. ഇതിനിടെ രണ്ട് കേസുകളിൽ മേലാറ്റൂരിൽ വച്ച് കുട്ടികൾ ഇയാളുടെ പിടിയിൽ നിന്ന് ഓടിരക്ഷപ്പെട്ടിട്ടിരുന്നു.
തുടർന്ന് നൽകിയ പരാതിയെ തുടർന്നാണ്
മേലാറ്റൂർ പോലീസ് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് വലയിലാക്കിയത്. മേലാറ്റൂർ പോലീസ് എസ്.എച്ച്.ഒ സി.എസ്.ഷാരോണിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.