1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Vadakkancheri Uthralikkavu

പിതാവിനെ യാത്രയാക്കിയ ശേഷം മടങ്ങിയ ബാലൻ കാർ മറിഞ്ഞു മരിച്ചു

അപകടം
കൊടകര: വിദേശത്തു നിന്ന് വന്ന പിതാവിനെ തിരികെപ്പോകാൻ യാത്രയാക്കിയ ശേഷം വീട്ടിലേക്കു വന്ന രണ്ടുവര വയസുള്ള ബാലൻ കാർ മറിഞ്ഞു മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിനടുത്ത് കിണർമാക്കൽ നസീബ് എന്നയാളുടെ മകൻ എയ്ഡൻ നസീബാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ്‌വിനു അടുത്ത് വച്ചാണ് കാർ ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ കുട്ടി കാറിന്റെ അടിയിൽപെട്ടാണ് മരിച്ചത്. എന്നാൽ മറ്റു കുടുംബാംഗങ്ങൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കുട്ടിയുടെ പിതാവ് അവധി കഴിഞ്ഞു നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ദുബായിലേക്ക് പോയത്. കുടുംബാംഗങ്ങൾ വീട്ടിലേക്ക് തിരികെ വരുന്ന വഴിയിലാണ് അപകടം ഉണ്ടായത്. കുട്ടിയുടെ പിതൃസഹോദരൻ അനസ് ആണ് കാർ ഓടിച്ചിരുന്നത്. 
അടുത്ത ലേഖനം
ശബരിമല തീർഥാടനത്തിനു ദിവസേന കാൽ ലക്ഷം പേർക്ക് അനുമതി