അനുബന്ധ വാര്‍ത്തകള്‍
- മന്ത്രി വിഎന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
- ഇടുക്കിയില്‍ ദേശീയപാതയില്‍ അപകടം: ബൈക്ക് യാത്രികനായ മൂന്നാര്‍ സ്വദേശി മരിച്ചു
- താമരശേരി ചുരത്തില്‍ ലോറി തലകീഴായി മറിഞ്ഞ് അപകടം
- പുതുവത്സരദിനത്തില്‍ സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി നാലുപേര്‍ മരിച്ചു

സൈക്കിളിൽ പോയ വിദ്യാർത്ഥി ഓട്ടോയിടിച്ചു ലോറിക്കടിയിൽ വീണു മരിച്ചു
തൃക്കാക്കര: സൈക്കിളിൽ യാത്ര ചെയ്യവേ അമിത വേഗത്തിൽ എത്തിയ ഓട്ടോറിക്ഷ ഇടിച്ചു വിദ്യാർത്ഥി തൊട്ടുപിന്നിൽ വന്ന ലോറിക്കടിയിൽ വീഴുകയും ലോറി കയറി തത്ക്ഷണം മരിക്കുകയും ചെയ്തു. ചെമ്പുമുക്ക് ഒലിക്കുഴിയിൽ മത്സ്യവ്യാപാരിയായ കുണ്ടുവേലിയിൽ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് അസ്‌ലം എന്ന പതിനാലുകാരനാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ കാക്കനാട് പാലാരിവട്ടം സിവിൽ ലൈൻ റോഡിൽ ഒമ്പതു മണിയോടെയായിരുന്നു അപകടമുണ്ടായത്. പടമുകളിലുള്ള മദ്രസയിലെ ക്ലാസ് കഴിഞ്ഞു സൈക്കിളിൽ വരുന്നതിനിടെ സെന്റ് കുര്യാക്കോസ് പള്ളിക്ക് സമീപത്തായിരുന്നു അപകടം.
അപകടം ഉണ്ടാക്കിയ ഓട്ടോ നിർത്താതെ ഓടിച്ചുപോയി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഈ ഓട്ടോറിക്ഷ ഉദയംപേരൂർ സ്വദേശി ശശിധരൻ എന്നയാളാണ് ഓടിച്ചിരുന്നത് എന്ന് കണ്ടെത്തി. കുടിവെള്ള ടാങ്കർ ലോറിക്കടിയിൽ പെട്ടാണ് മുഹമ്മദ് അസ്‌ലം മരിച്ചത്. ടാങ്കർ ലോറി ഡ്രൈവർ ഇടുക്കി സ്വദേശി ദിലീപ് കുമാർ കസ്റ്റഡിയിലാണ്.

അടുത്ത ലേഖനം