മന്ത്രി വിഎന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ജനുവരി 2022 (16:04 IST)
സംസ്ഥാന സഹകരണ മന്ത്രി വിഎന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഔദ്യോഗിക വാഹനം പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം പാമ്പാടിയില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേസമയം ഗണ്‍മാന് നിസാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :