പുതുവത്സരദിനത്തില്‍ സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി നാലുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 ജനുവരി 2022 (12:09 IST)
പുതുവത്സരദിനത്തില്‍ സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി നാലുപേര്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുയുവാക്കള്‍ മരണപ്പെട്ടു. മതിലകം സ്വദേശി അന്‍സില്‍(22), കാക്കാത്തിരുത്തി സ്വദേശി രാഹുല്‍(22) എന്നിവരാണ് മരണപ്പെട്ടത്. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം. കണ്ണൂര്‍ പാപ്പിനിശേരിയില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോ യാത്രികരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :