ഒഎൻജിസിയുടെ ആദ്യ വനിതാ സിഎംഡിയായി അൽകാ മിത്തൽ ചുമതലയേറ്റു
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ പുതിയ സിഎംഡിയായി അൽകാ മിത്തലിനെ തിരെഞ്ഞെടുത്തു. 2018 മുതൽ കമ്പനിയുടെ എച്ച്.ആര്‍. വിഭാഗം ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എച്ച്.ആർ. വിഭാഗം ഡയറക്‌ടറുടെ ചുമതലയ്ക്ക് പുറമെയാണ് പുതിയ ഉത്തരവാദിത്വം.
കമ്പനിയില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അല്‍ക്ക. താത്കാലിക സി.എം.ഡി.യായിരുന്ന സുഭാഷ് കുമാര്‍ വിരമിച്ച ഒഴിവിലേക്കാണ് അല്‍ക്കയുടെ നിയമനം.