യുവതിയെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞുവെച്ച് അക്രമിച്ചു, തുണിപൊക്കി കാട്ടി

കോട്ടയത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞുവെച്ച് അക്രമിച്ചു. ഞായറാഴ്ച വൈകിട്ട് മാധവൻപടി ഭാഗത്തായിരുന്നു സംഭവം. അക്രമി സംഘം തടഞ്ഞ് വെച്ച് അക്രമിച്ചുവെന്നും തുണിപൊക്കി നഗ്നത കാണിച്ചുവെന്നും കാണിച്ച് യുവതി പൊലീസി

കോട്ടയം| aparna shaji| Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (14:50 IST)
കോട്ടയത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞുവെച്ച് അക്രമിച്ചു. ഞായറാഴ്ച വൈകിട്ട് മാധവൻപടി ഭാഗത്തായിരുന്നു സംഭവം. അക്രമി സംഘം തടഞ്ഞ് വെച്ച് അക്രമിച്ചുവെന്നും തുണിപൊക്കി നഗ്നത കാണിച്ചുവെന്നും കാണിച്ച് യുവതി പൊലീസിന് പരാതി നൽകി.

അക്രമികളുടെ മർദനത്തിൽ പരുക്കേറ്റ യുവതി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ മാറിടത്തിലും കഴുത്തിലും കൈ നഖം കൊണ്ട് മുറിഞ്ഞ പാടുക‌ൾ ഉണ്ട്. യുവതിയുടെ സ്കൂട്ടർ തടഞ്ഞ് വെച്ച് അക്രമികൾ മർദ്ദിക്കുകയായിരുന്നു. രക്ഷിക്കാനെത്തിയ നാട്ടുകാരേയും സംഘം ഭീഷണിപ്പെടുത്തി. തുടർന്ന് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ യുവതിയെ അക്രമികൾ പിന്തുടർന്ന് ചെടിച്ചട്ടികൊണ്ട് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.

ഒരാഴ്ച മുൻപ് യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഒരു കാർ ഇടിച്ചിരുന്നു. അന്ന് നഷ്ട്പരിഹാരം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. ഇതേതുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :