1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Marthandam Karinkal

ലോറി ബൈക്കിലിടിച്ചു വനിതാ കോൺസ്റ്റബിൾ മരിച്ചു

Accident
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് ലോറിയിടിച്ചു വനിതാ കോൺസ്റ്റബിൾ മരിച്ചു. നിദ്രവില കിരാത്തൂർ ചെട്ടിയവിള സ്വദേശി ലൈബന്റെ ഭാര്യ ക്രിസ്റ്റൽ ബായി എന്ന 45 കാരിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിക്കാണ് സംഭവം. കരിങ്കൽ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഇവർ ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ മാർത്താണ്ഡം ഫ്‌ളൈ ഓവറിനടിയിൽ വച്ച് പിന്നിൽ നിന്ന് വന്ന ലോറി ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചു വീണ ഇവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.  
അടുത്ത ലേഖനം
കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്