1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Kuruppampadi Raju Jacob

ബൈക്ക് കനാലിലേക്ക് മറിഞ്ഞു എസ്ഐ മരിച്ചു

Accident
കുറുപ്പംപടി : നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കി കനാലിലേക്ക് മറിഞ്ഞു എസ്.ഐ മരിച്ചു. പെരുമ്പാവൂർ സ്റ്റേഷനിലെ ഗ്രെയ്‌ഡ്‌ എസ്.ഐ കുറുപ്പംപടി മൂത്തേടം വീട്ടിൽ രാജു ജേക്കബ് (52) ആണ് മരിച്ചത്.

കുറിച്ചിലക്കോട് റോഡിൽ ഐമുറി കനാൽ ബണ്ട് ഭാഗത്താണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇരുപത്തഞ്ച് അടി താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെ മലയാറ്റൂർ പള്ളിയിൽ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് സംഭവം.

ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും രാജുവിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. കനാലിൽ വെള്ളമില്ലാതിരുന്നു. നാട്ടുകാർ ഉടൻ തന്നെ രാജുവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടുത്ത ലേഖനം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകര്‍ അറസ്റ്റില്‍