അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ പ്രഭാത സവാരിക്കിലെ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു
- ബൈക്കുകൾ കൂട്ടിയിടിച്ച് നവവരൻ മരിച്ചു
- ബസും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ട് ആസാം സ്വദേശികൾ മരിച്ചു
- കാനഡയിലെ ടൊറന്റോയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
- തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 13കാരന് മരിച്ചു
ലോറികൾ കൂട്ടിയിടിച്ചു ഡ്രൈവറും ക്ളീനറും കൊല്ലപ്പെട്ടു
കൊല്ലം: കൊട്ടിയം ബൈപ്പാസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു. അപകടത്തിൽ പെട്ട ടിപ്പർ ലോറിയിലെ ഡ്രൈവറും ക്ളീനറും ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിക്ക് കല്ലുംതാഴത്തിനടുത്തതായിരുന്നു അപകടം നടന്നത്.
മൈലക്കാട് കാവുവിള വീട്ടിൽ സുനിൽ കുമാർ (46), ആസാം സ്വദേശി സുന്ദർ മാറാടി (35) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ലോറിയിൽ ഉണ്ടായിരുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്കും പരുക്കേറ്റു. ഇഷ്ടികയും കയറ്റി മൈലക്കാട് ഭാഗത്തു നിന്ന് ശക്തികുളങ്ങരയിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയിൽ എതിര്ഭാഗത്തു നിന്ന് വന്ന നാഷണൽ പെർമിറ്റ് ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു.
സുനിലിനെയും സുന്ദറിനെയും ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികൾ റോഡരികിലേക്ക് തെറിച്ചുവീണു. ടോറസ് ലോറി ഡ്രൈവർക്കും പരുക്കേറ്റു.