ബൈക്കുകൾ കൂട്ടിയിടിച്ച് നവവരൻ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (21:25 IST)
ആറ്റിങ്ങൽ: ദേശീയ പാതയിൽ കല്ലമ്പലത്തെ ഡബ്ലൂൻ ബാറിനടുത്ത് വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു നവവരൻ ഉൾപ്പെടെ രണ്ട് യുവാക്കൾ മരിച്ചു. നാവായിക്കുളം ഇടപ്പന സ്വദേശി അലി - നൂർജഹാൻ ദമ്പതികളുടെ മകൻ സാദിഖ് അലി (26), ചെമ്മരുതി വടശേരിക്കോണം സ്വദേശി അശോകൻ - ഉഷ ദമ്പതികളുടെ മകൻ അജീഷ് (25) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലിനായിരുന്നു അപകടം. സാദിഖലിയുടെ ഭാര്യ ഫൗസിയ (20), തെറ്റിക്കുളം സ്വദേശി മിഥുൻ (35) എന്നിവർ പരുക്കേറ്റു തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന സാദിഖലിയുടെ വിവാഹം ഫെബ്രുവരി പതിനേഴിനായിരുന്നു.

ബൈക്കുകളുടെ കൂട്ടയിടിയെ തുടർന്ന് റോഡിൽ തെറിച്ചു വീണ സാദിഖ് അലിയെയും അജീഷിനെയും ഗുരുതരമായ പരുക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :