1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Death Panthalam

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ട് ആസാം സ്വദേശികൾ മരിച്ചു

Accident
പന്തളം: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ട് ആസാം സ്വദേശികൾ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തേമുക്കാലോടെയാണ് എം.സി.റോഡിൽ മെഡിക്കൽ മിഷൻ ജംഗ്‌ഷന്‌ സമീപം അപകടമുണ്ടായത്.

സ്‌കൂട്ടറിൽ യാത്ര ചെയ്ത ആസാം ധീമാജി ജില്ലയിലെ ശിലാപത്ഥർ കോവർഗാവ് സ്വദേശി മോണ്ടി ഫുക്കാൻ (25), സമീപ ഗ്രാമവാസി ഹിരൺ ചരിൻഗിയ എന്ന രോഹിത് (29) എന്നിവരാണ് മരിച്ചത്.  

പന്തളം ബിസ്മി ബേക്കറി ജീവനക്കാരായ ഇവർ സ്‌കൂട്ടറിൽ സി.എം.ആശുപത്രിക്കടുത്തുള്ള താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോയ സൂപ്പർ എക്പ്രസ് ബസാണ് ഇടിച്ചത്. ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹിരൺ മരിച്ചിരുന്നു. മോണ്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി