1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 13കാരന്‍ മരിച്ചു

Trivandrum
തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 13കാരന്‍ മരിച്ചു. നെടുമങ്ങാട് മാണിക്യപുരത്ത് സൂരജ് ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പില്‍ കളിക്കുമ്പോളാണ് അപകടം ഉണ്ടായത്. മാവില്‍ കെട്ടിയിട്ട കയറില്‍ കഴുത്ത് കുരുങ്ങികയായിരുന്നു. അപകടം നടന്ന ഉടന്‍ കുട്ടിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മാണിക്യപുരം സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സൂരജ്.
അടുത്ത ലേഖനം
സഞ്ജിത് കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും