കാനഡയിലെ ടൊറന്റോയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (08:59 IST)
കാനഡയിലെ ടൊറന്റോയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍പ്രീത് സിങ്, ജസ്പിന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത ചൗദാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഇവരെല്ലാരും പഞ്ചാബ് സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച വാന്‍ മറ്റൊരും വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :