1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

വീട്ടമ്മയെ പിന്തുടര്‍ന്ന് പീഡിപ്പിച്ച് മൊബൈലും പണവും കൈക്കലാക്കിയ പ്രതി പിടിയില്‍

Kottayam
വീട്ടമ്മയെ പിന്തുടര്‍ന്ന് പീഡിപ്പിച്ച് മൊബൈലും പണവും കൈക്കലാക്കിയ പ്രതി പിടിയില്‍. കോട്ടയം ഒളശ്ശ വേലംകുളം സ്വദേശി രാഹുല്‍ രാജീവി(21)നെയാണ് പൊലീസ് പിടികൂടിയത്. മാര്‍ച്ച് 15 രാത്രിയാണ് സംഭവം നടന്നത്. വീട്ടമ്മ ബസിറങ്ങി വീട്ടിലേക്ക് പോകുവഴിയാണ് യുവാവ് കടന്നുപിടിച്ച് റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിനുശേഷം ഫോണും പണവും തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.
 
പ്രതിയുടെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന പൊലീസ് ഇയാളെ ഒളശ്ശയിലെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ലോറികൾ കൂട്ടിയിടിച്ചു ഡ്രൈവറും ക്ളീനറും കൊല്ലപ്പെട്ടു