അനുബന്ധ വാര്‍ത്തകള്‍
- ചക്ക ദേഹത്ത് വീണു വീട്ടമ്മ മരിച്ചു
- കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
- ഒരുവര്‍ഷത്തിനിടെ കൊല്ലം റൂറല്‍ ജില്ലയില്‍ റോഡ് അപകടങ്ങളില്‍പെട്ട് മരിച്ചത് 181 പേര്
- സംസ്ഥാനത്ത് ഇന്ന് കാസര്‍കോടും കണ്ണൂരും ഉണ്ടായ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത് അഞ്ചു പേര്
- ടോറസ് ലോറിയിടിച്ചു 70 കാരിക്ക് ദാരുണാന്ത്യം
കാർ പുഴയിലേക്ക് മറിഞ്ഞു മുത്തശ്ശൻ, മുത്തശ്ശി, ചെറുമകൻ എന്നിവർ മരിച്ചു
തൃശൂർ: തൃശൂർ ജില്ലയിലെ ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞു. മുത്തശ്ശൻ, മുത്തശ്ശി, ചെറുമകൻ എന്നിവർ മരിച്ചു. വിവാഹ വിരുന്നിൽ പങ്കെടുക്കാൻ പോകവെയാണ് ദുരന്തമുണ്ടായത്. ഒല്ലൂർ ചീരാച്ചി സ്വദേശി രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), ചെറുമകൻ സമർഥ് (6) എന്നിവരാണ് മരിച്ചത്.
രാജേന്ദ്ര ബാബു ഓടിച്ച കാറിൽ ആകെ നാല് പേരുണ്ടായിരുന്നു. ഈ കാർ കരുവന്നൂർ പുഴയിലേക്കാണ് വീണത്. ഇരുപതു മിനിറ്റിലേറെ സമയം കാർ പുഴയിൽ കുടുങ്ങി. രാജേന്ദ്രബാബുവിന്റെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷിച്ചു.
മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടു കാർ പുഴയിലേക്ക് വീണത്. ഇവിടെ പതിനഞ്ചടിയോളം വെള്ളമുണ്ടായിരുന്നു.