ഒരുവര്‍ഷത്തിനിടെ കൊല്ലം റൂറല്‍ ജില്ലയില്‍ റോഡ് അപകടങ്ങളില്‍പെട്ട് മരിച്ചത് 181 പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (18:49 IST)
ഒരുവര്‍ഷത്തിനിടെ കൊല്ലം റൂറല്‍ ജില്ലയില്‍ റോഡ് അപകടങ്ങളില്‍പെട്ട് മരിച്ചത് 181 പേര്‍. കൂടാതെ 1458 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 300 പേര്‍ക്ക് നിസ്സാര പരിക്കുകളുണ്ടാകുകയും ചെയ്തു. ആകെ 1656 റോഡ് അപകടങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാവിലെ എട്ടുമുതല്‍ പത്തുവരെയും വൈകിട്ട് ആറുമുതല്‍ എട്ടുവരെയുമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചത്. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതല്‍ അപകടങ്ങളില്‍പ്പെടുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതും ലൈസന്‍സില്ലാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ് മറ്റൊരു കണ്ടെത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :