1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident in Train

കൊരട്ടിയില്‍ സ്‌റ്റോപ്പില്ലാത്തതിനാല്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

Accident in Train
കൊരട്ടിയില്‍ സ്‌റ്റോപ്പില്ലാത്തതിനാല്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍നിന്ന് മടങ്ങവേ പുലര്‍ച്ചെയായിരുന്നു അപകടം. കൊരട്ടിയിലെത്തിയപ്പോള്‍ ഇരുവരും ട്രെയിനില്‍നിന്ന് ചാടുകയായിരുന്നു.
 
ഒരാള്‍ തലയടിച്ചു വീഴുകയും രണ്ടാമത്തെയാള്‍ ചാടിയപ്പോള്‍ പ്ലാറ്റ്ഫോമിനും പാളത്തിനുമിടയിലേക്ക് വീഴുകയുമായിരുന്നെന്നാണ് വിവരം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കൊരട്ടി സ്വദേശികളായി ഇരുവരും കൊച്ചിയില്‍ ജോലി ആവശ്യത്തിനായി പോയി തിരികെ വരികയായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്ത്യയുടെ ആണവഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി5 നൈറ്റ് ട്രയല്‍ വിജയകരമായി പരീക്ഷിച്ചു; ചൈനയുടെ മുഴുവന്‍ ഭൂപരിധിയും ലക്ഷ്യമിടാനാകും