സംസ്ഥാനത്ത് ഇന്ന് കാസര്‍കോടും കണ്ണൂരും ഉണ്ടായ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത് അഞ്ചു പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (18:06 IST)
സംസ്ഥാനത്ത് ഇന്ന് കാസര്‍കോടും കണ്ണൂരും ഉണ്ടായ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത് അഞ്ചു പേര്‍. ഇരുജില്ലകളിലും മൂന്നിടത്താണ് അപകടങ്ങള്‍ ഉണ്ടായത്. കാസര്‍ഗോഡ് ജില്ലയിലെ അഡൂരിലും കണ്ണൂരിലെ കണ്ണപുരം, തളിപ്പറമ്പിലും ആണ് അപകടങ്ങള്‍ ഉണ്ടായത്. കാസര്‍ഗോഡ് അമ്മയും പിഞ്ചുകുഞ്ഞും ആണ് കൊല്ലപ്പെട്ടത്. ഗോളിമുഖം സ്വദേശി 28 കാരിയായ ഷാഹിന മകള്‍ രണ്ടു വയസ്സുകാരിയായ ഫാത്തിമ എന്നിവരാണ് മരിച്ചത്.

ഈ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റുണ്ട്. കണ്ണൂരില്‍ ഇരിണാവ് സ്വദേശി 74കാരനായ ബാലകൃഷ്ണന്‍, 51കാരനായ ജയരാജന്‍
എന്നിവരാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ത്ഥിയായ മിഫ്‌സലു റഹ്മാന്‍ ബസ് ബൈക്ക് അപകടത്തില്‍ മരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :