അനുബന്ധ വാര്‍ത്തകള്‍
- ഇനി ഡിസംബറിൽ: ഇരുപത്തിയേഴാമത് ഐഎഫ്എഫ്കെ ഈ വർഷം തന്നെ
- സ്വകാര്യ ബസ്സുടമകള്‍ പിടിവാശി ഉപേക്ഷിച്ച് സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി
- ബസ് സമരം: സംഘടനകള്‍ ഇങ്ങോട്ട് വന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഗതാഗതമന്ത്രി
- സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 500ല്‍ താഴെയെത്തി; ഇന്ന് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല
- ചര്‍ച്ചയ്ക്കുപോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല; ഗതാഗത മന്ത്രി പറഞ്ഞുപറ്റിച്ചെന്ന് ബസ് ഉടമകള്‍
ഇക്കൊല്ലം പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാർത്ഥികൾ, ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി
എസ്എസ്എൽസി, ഹയർ സെക്കൻഡറി,വൊക്കേഷൺ ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റെഗുലർ വിഭാഗത്തിൽ മാത്രം 4,26,999 വിദ്യാർത്ഥികൾ ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതും. ആകെ 2962 സെന്ററുകളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരുന്നത്.
പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളടക്കം ആകെ 4,27,407 പേരാണ് പരീക്ഷ എഴുതുന്നത്. 4,32,436 വിദ്യാർത്ഥികളാണ് പ്ലസ് ടൂ പരീക്ഷ എഴുതുന്നത്. ഇവർക്കായി 2005 പരീക്ഷ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. 2022 ജൂൺ ഒന്നിന് തന്നെ ഇത്തവണ അധ്യയനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ഇത്തവണയും അഞ്ചാം വയസിൽ തന്നെയാവും. ദേശീയ വിദ്യാഭ്യാസ നയം പ്രകാരം വയസ് കൂട്ടുന്നതിൽ അടുത്ത തവണ വ്യക്തത വരുത്തും.
അടുത്ത ലേഖനം