അഭിറാം മനോഹർ|
Last Modified ഞായര്‍, 27 മാര്‍ച്ച് 2022 (17:05 IST)
പാശ്ചാത്യരാജ്യങ്ങൾ ഉപരോധങ്ങൾ മുറുക്കിയതോടെ പുതുവഴികൾ തേടി റഷ്യ. റഷ്യന്‍ കറന്‍സിയായ റൂബിളോ അല്ലെങ്കില്‍ ബിറ്റ്‌കോയിനോ ക്രൂഡ് ഓയിലിന് പകരം സ്വീകരിക്കാനാണ് റഷ്യൻ ശ്രമം.
റഷ്യന്‍ ഗ്യാസ് സൊസൈറ്റി പ്രസിഡന്റ് പവേല്‍ സവല്‍നിയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. ചൈനയും തുര്‍ക്കിയും അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ താത്പര്യം കാട്ടിയിട്ടുണ്ട്. റൂബിളിന്റെ മൂല്യം ഉയർത്തി ഉപരീധത്തെ നേരിയ തോതിലെങ്കിലും മറികടക്കാനാണ് റഷ്യൻ നീക്കം.
ഉല്‍പ്പന്നങ്ങള്‍ക്ക് റൂബിളിലോ യുവാന്‍ ഉപയോഗിച്ചോ പണം നൽകണമെന്ന് ഏറെ കാലമായി
റഷ്യ ചൈനയ്ക്ക് മുന്നിൽ വെയ്ക്കുന്ന ആവശ്യമാണ്. യുദ്ധ പശ്ചാത്തലത്തിൽ ഈ ആവശ്യം വീണ്ടും ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ബിറ്റ്‌കോയിൽ സ്വീകരിക്കാൻ റഷ്യ തയ്യാറെടുക്കുന്നുവെന്ന വാർത്ത വന്നതോടെ ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്നു.