അനുബന്ധ വാര്‍ത്തകള്‍
- ഇനി ടെലഗ്രാമിലും സ്റ്റോറികള്‍ പങ്കുവെയ്ക്കാം, പുതിയ ഫീച്ചര്‍
- ആകര്‍ഷണീയമായ ഫീച്ചറുകള്‍, പിങ്ക് വാട്ട്സാപ്പിന്റെ കെണിയില്‍ വീഴരുത്
- വില 10,000ത്തിന് താഴെ, ജിയോ 5ജി ഫോണിന്റെ ആദ്യചിത്രങ്ങള്‍ പുറത്ത്
- ചാറ്റിൽ നിന്ന് തന്നെ മറ്റ് ആപ്പുകളുടെ സേവനം തേടാം, ഇൻ ആപ്പ് ചാറ്റ് സപ്പോർട്ട് ഫീച്ചറുമായി വാട്ട്‌സാപ്പ്
- ഇടിമിന്നല്‍ ഉള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ചാറ്റുകൾ എളുപ്പം പുതിയ ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്യാം: ക്യൂ ആർ കോഡ് സപ്പോർട്ട് ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്
പഴയ ഫോണില്‍ നിന്നും പുതിയ ഫോണിലേക്ക് ചാറ്റുകള്‍ എളുപ്പം കൈമാറുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സാപ്പ്. ക്യൂ ആര്‍ കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് ചാറ്റുകള്‍ കൈമാറുന്നതിനുള്ള സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. കമ്പനി സി ഇ ഒ ആയ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
നിലവില്‍ ക്ലൗഡ് സ്‌റ്റോറേജ് അടിസ്ഥാനത്തില്‍ ചാറ്റുകള്‍ കൈമാറുന്നതിനുള്ള സംവിധാനമാണുള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമായി എളുപ്പത്തില്‍ ചാറ്റുകള്‍ കൈമാറാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി പഴയ ഫോണിനെ പുതിയ ഫോണുമായി വൈഫൈ ഉപയോഗിച്ച് കണക്ട് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് പഴയ ഫോണിന്റെ വാട്ട്‌സാപ്പില്‍ കയറി സെറ്റിങ്‌സിലേക്ക് പോകുക.
ചാറ്റില്‍ ക്ലിക്ക് ചെയ്ത ശേഷം ചാറ്റ് ട്രാന്‍സ്ഫര്‍ തെരെഞ്ഞെടുക്കുക
പിന്നാലെ പഴയ ഫോണിന്റെ സ്‌ക്രീനില്‍ ക്യൂ ആര്‍ കോഡ് കാണാം, തുടര്‍ന്ന് പുതിയ ഫോണ്‍ ഉപയോഗിച്ച് പഴയ ഫോണിന്റെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാം. നിര്‍ദേശങ്ങള്‍ പാലിച്ച് പെയറിങ് പൂര്‍ത്തിയാക്കിയ ശേഷം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. ഈ രീതി ചെയ്യുന്നത് കൊണ്ട് പുറത്തെ സെര്‍വറുകളില്‍ സ്‌റ്റോര്‍ ചെയ്യുമെന്ന ആശങ്ക ഒഴിവാക്കാന്‍ ഉപഭോക്താവിനാകും.
അടുത്ത ലേഖനം