ആകര്‍ഷണീയമായ ഫീച്ചറുകള്‍, പിങ്ക് വാട്ട്‌സാപ്പിന്റെ കെണിയില്‍ വീഴരുത്

അഭിറാം മനോഹർ| Last Modified വെള്ളി, 23 ജൂണ്‍ 2023 (19:40 IST)
ഇന്ത്യയില്‍ വലിയ രീതിയില്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാണ് വാട്ട്‌സാപ്പ്. ജനപ്രിയത കൂടുതലായതിനാല്‍ തന്നെ വാട്ട്‌സാപ്പ് പലപ്പോഴും തട്ടിപ്പികള്‍ക്കും ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ പിങ്ക് വാട്ട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഒരു ലിങ്കോട് കൂടിയ സന്ദേശം നിലവില്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന വാട്ട്‌സാപ്പിനേക്കാള്‍ കൂടിയ ഫീച്ചറുകളുള്ള പുതിയ പിങ്ക് വാട്ട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്യാം എന്ന തരത്തിലാണ് സന്ദേശങ്ങള്‍ എത്തുന്നത്.

ഇത്തരത്തില്‍ ആ ലിങ്കില്‍ പോയാല്‍ മൊബൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതായി മുംബൈ പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. മൊബൈല്‍ ഹാക്ക് ചെയ്യുന്നത് വഴി സ്വകാര്യവിവരങ്ങള്‍ തട്ടിയെടുക്കാനും ഇത് വെച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനുമാണ് സംഘം ശ്രമിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് മുംബൈ പോലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. പിങ്ക് വാട്ട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ ഉടന്‍ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും പോലീസ് നിര്‍ദേശത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :