ചാറ്റിൽ നിന്ന് തന്നെ മറ്റ് ആപ്പുകളുടെ സേവനം തേടാം, ഇൻ ആപ്പ് ചാറ്റ് സപ്പോർട്ട് ഫീച്ചറുമായി വാട്ട്സാപ്പ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ജൂണ്‍ 2023 (20:22 IST)
ഇന്ത്യയില്‍ വലിയ രീതിയില്‍ ഉപഭോക്താക്കളുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാണ് വാട്ട്‌സാപ്പ്. സമീപകാലത്തായി നിരവധി ഫീച്ചറുകളാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ ബീറ്റാ വേര്‍ഷനില്‍ പുതിയ ഒരു ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനി. വാട്ട്‌സാപ്പ് ചാറ്റ്ല്‍ നിന്ന് തന്നെ മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. സാധാരണഗതിയില്‍ വാട്ട്‌സാപ്പില്‍ നിന്നും പുറത്തുകടന്ന് മാത്രമെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനാകു.

ഇന്‍ ആപ്പ് ചാറ്റ് സപ്പോര്‍ട്ട് ഫീച്ചര്‍ വരുന്നതോടെ വാട്ട്‌സാപ്പ് ചാറ്റില്‍ നിന്നുകൊണ്ട് തന്നെ മറ്റ് ഓണ്‍ലൈന്‍ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. നിലവില്‍ ഇ മെയില്‍ വഴി ഇത്തരത്തില്‍ സഹായം തേടുന്നതിനുള്ള ഓപ്ഷന്‍ ലഭ്യമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :