അനുബന്ധ വാര്‍ത്തകള്‍
- കശ്മീർ പ്രീമിയർ ലീഗിൽ ഇടഞ്ഞ് ഇന്ത്യയും പാകിസ്ഥാനും, ലീഗുമായി സഹകരിക്കുന്നവരെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ
- ആശങ്കയൊഴിയുന്നില്ല, രാജ്യത്ത് 24 മണിക്കൂറിൽ 41,831 പേർക്ക് കൊവിഡ്, പകുതി കേസുകളും കേരളത്തിൽ
- രാജ്യത്ത് 151 ആധുനിക സ്വകാര്യതീവണ്ടികൾ വരുന്നു, കേരളത്തിന് മൂന്നെണ്ണം
- 2019 പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു
- 'തലയുടെ വൈറല്‍ കട്ട്': പുത്തന്‍ ലുക്കില്‍ എംഎസ് ധോണി
ഡിജിറ്റൽ ഇടപാടുകൾക്കായി ഇ-റുപി പ്രധാനമന്ത്രി നാളെ അവതരിപ്പിക്കും
രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഇ-റുപിയുടെ അവതരണം പ്രധാനമന്ത്രി തിങ്കളാഴ്‌ച്ച നടത്തും. ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേമെന്‍റ് സിസ്റ്റം നാഷനൽ പേമെന്റ്സ് കോർപറേഷനാണ് വികസിപ്പിച്ചത്.
ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ ഉപകരണമാണ് ഇ-റുപി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്. സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ & കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യുപിഐ പ്ലാറ്റ്ഫോമിൽ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത് .
പ്രീ-പെയ്‌ഡ് ആയതിനാൽ ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണമടയ്‌ക്കുന്നത് ഇത് ഉറപ്പ് നൽകുന്നു
അടുത്ത ലേഖനം