കശ്‌മീർ പ്രീമിയർ ലീഗിൽ ഇടഞ്ഞ് ഇന്ത്യയും പാകിസ്ഥാനും, ലീഗുമായി സഹകരിക്കുന്നവരെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ

അഭിറാം മനോഹർ| Last Updated: ഞായര്‍, 1 ഓഗസ്റ്റ് 2021 (13:08 IST)
കശ്‌മീർ ക്രിക്കറ്റ് ലീഗിനെ ചൊല്ലി ഇടഞ്ഞ് ഇന്ത്യയും പാകിസ്ഥാനും. പാകിസ്ഥാൻ അധീന കശ്‌മീരിൽ നടക്കുന്ന കശ്‌മീർ പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്ക് ഇന്ത്യയിൽ കളിക്കുവാൻ വിലക്ക് നേരിടേണ്ടി വരുമെന്ന ബിസിസിഐയുടെ അറിയിപ്പിനെ തുടർന്നാണ് രണ്ട് ക്രിക്കറ്റ് ബോർഡുകളും തമ്മിലുള്ള തർക്കം രൂക്ഷമായത്.

ഇത് സംബന്ധിച്ച് മുന്നറിയിപ്പ് മറ്റ് ക്രിക്കറ്റ് ബോർഡുകൾക്ക് കൈമാറിയതായാണ് വിവരം. കശ്‌മീർ പ്രീമിയർ ലീഗിൽ മത്സരിക്കുന്ന താരങ്ങളെ ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്നും മറ്റ് കായികപരമായ പ്രവർത്തികൾ ചെയ്യുന്നതിൽ നിന്നും വിലക്കുമെന്നാണ് ബിസിസിഐയുടെ അറിയിപ്പ്. പാകിസ്ഥാൻ പ്രീമിയർ ലീഗുമായി സഹകരിക്കുന്ന താരങ്ങളോട് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും പാക് അധീന കശ്‌മീരിന്റെ പേരിലുള്ള ക്രിക്കറ്റ് ലീഗിൽ മത്സരിക്കുന്ന താരങ്ങളെയായിരിക്കും ഇന്ത്യയിൽ വിലക്കുകയെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും പാകിസ്ഥാൻ കൈയേറിയതായി കണക്കാക്കുന്ന പ്രദേശമാണ് പാക് അധീന കശ്‌മീർ പ്രദേശം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :