ആശങ്കയൊഴിയുന്നില്ല, രാജ്യത്ത് 24 മണിക്കൂറിൽ 41,831 പേർക്ക് കൊവിഡ്, പകുതി കേസുകളും കേരളത്തിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഓഗസ്റ്റ് 2021 (11:40 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 41,831 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 541 പേർ മരണപ്പെട്ടു. 39,258 പേരാണ് രോഗമുക്തരായത്. 97.36 ശതമാനമാണ് ഇതുവരെ രോഗമുക്തരായത്. നിലവിൽ 4,10,952 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 4,24,351 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് രോഗം സ്ഥിരീകരിച്ചതിൽ പകുതി കേസുകളും കേരളത്തിലാണ്. 20,624 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്. 12.31 ആണ് കേരളത്തിന്റെ ടെസ്റ്റ് പോസി‌റ്റിവിറ്റി നിരക്ക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :