1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Jio hotstar closes in on netflix overall subscribers count

ഐപിഎൽ തുണച്ചു, സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ നെറ്റ്ഫ്ലിക്സിന് തൊട്ടുപിന്നിലെത്തി ജിയോ ഹോട്ട്സ്റ്റാർ

Jio Hotstar
Jio Hotstar
ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതിയില്‍ വമ്പന്‍ കുതിപ്പ് നടത്തി ജിയോ ഹോട്ട്സ്റ്റാര്‍. ആഗോള ഭീമനായ നെറ്റ്ഫ്‌ലിക്‌സിനൊപ്പം സബ്‌സ്‌ക്രൈബര്‍മാരെ ഉയര്‍ത്തിയാണ് ജിയോയുടെ കുതിപ്പ്. ജിയോ ഹോട്ട്സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ 30 കോടി പിന്നിട്ടതായാണ് കണക്കുകള്‍ പറയുന്നത്. 31.63 കോടി സബ്‌സ്‌ക്രൈബേഴ്‌സാണ് നെറ്റ്ഫ്‌ലിക്‌സിനുള്ളത്. റിലയന്‍സ് നയിക്കുന്ന ജിയോസിനിമയും ഡിസ്‌നി ഹോട്ട്സ്റ്റാറും ലയിച്ചതാണ് വമ്പന്‍ മുന്നേറ്റം നടത്താന്‍ ജിയോ ഹോട്ട്സ്റ്റാറിനെ സഹായിച്ചത്.
 
ഐപിഎല്‍ 2025 സീസണ്‍ ലൈവ് സ്ട്രീമിങ് നടത്തിയതാണ് ജനപ്രീതിയില്‍ മുന്നിലെത്താന്‍ ജിയോയെ സഹായിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 5 കോടി സബ്‌സ്‌ക്രൈബര്‍മാരാണ് ജിയോ ഹോട്ട്സ്റ്റാറിനുണ്ടായിരുന്നത്. എന്നാല്‍ ഐപിഎല്‍ കഴിഞ്ഞതോടെ ഇത് 30 കോടിയിലേക്ക് കുതിച്ചു. 2022ല്‍ ഡിസ്‌നി സ്റ്റാര്‍ 5 വര്‍ഷക്കാലത്തേക്കാണ് ഐപിഎല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. 23,575 കോടി രൂപയ്ക്കായിരുന്നു കരാര്‍. അതേസമയം ഐപിഎല്ലിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത് റിയല്‍സിന്റെ വയോകോം 18 ആയിരുന്നു. 20,500 കോടി രൂപയ്ക്കാണ് ഡിജിറ്റല്‍ അവകാശം വയോകോം 18 സ്വന്തമാക്കിയത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി