1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran hangs three people for spying for Mossad

മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയ മൂന്നുപേരെ ഇറാന്‍ തൂക്കിലേറ്റി; 700 പേര്‍ അറസ്റ്റില്‍

ഇറാന്‍ വധിച്ചതായി ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Iran warns USA,Iran warns America over Israel war,Iran threatens US over Israeli aggression,Middle East tensions Iran USA,Iran USA Israel war news,ഇറാനും അമേരിക്കയും യുദ്ധഭീഷണി,ഇറാൻ യു.എസ്. മുന്നറിയിപ്പ്
ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ ഇറാന്‍ വധിച്ചതായി ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 12 ദിവസത്തെ രൂക്ഷമായ സംഘര്‍ഷത്തിനൊടുവില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് ഇസ്രായേലും ഇറാനും സമ്മതിച്ചതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസങ്ങള്‍ നടന്നത്.
 
ഇസ്രയേലുമായുള്ള ബന്ധത്തിന് 700 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇറാനുമായി ബന്ധപ്പെട്ട നൂര്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ പദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍ രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ആണവ കേന്ദ്രങ്ങള്‍ക്ക് പുറമേ കേടുപാടുകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂമിക്കടിയിലുള്ള ഭാഗം സുരക്ഷിതമാണെന്നാണ് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
 
ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടും ആണാവോര്‍ജ പദ്ധതികള്‍ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. ഭൂമിക്കടിയിലുള്ള യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങള്‍ സുരക്ഷിതമാണ്. ഇറാന് മുന്‍പത്തേതു പോലെ ആണവ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണമായി തകര്‍ക്കാനായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.
അടുത്ത ലേഖനം
സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപതാകയേന്തിയ ഭാരതാംബചിത്രം: ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി