ഐടി ജീവനക്കാരുടെ സാധാരണ ജോലി സമയം 9 മണിക്കൂറിൽ നിന്ന് പത്താക്കി ഉയർത്താനൊരുങ്ങി കർണാടക, ഓവർടൈം 12 മണിക്കൂർ

Karnataka IT sector work hours extended,New work hours in Karnataka IT companies,Karnataka government IT industry notification,IT employee working hours Karnataka,IT policy Karnataka,കര്‍ണാടക ഐടി മേഖലയിലെ ജോലി സമയം നീട്ടി,കര്‍ണാടക സര്‍ക്കാരിന്റെ ഐടി
അഭിറാം മനോഹർ| Last Modified വ്യാഴം, 19 ജൂണ്‍ 2025 (13:58 IST)
IT Job
കര്‍ണാടകയില്‍ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയര്‍ത്താനൊരുങ്ങി സര്‍ക്കാര്‍. സാധാരണ ജോലി സമയം 10 മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ സാധാരണ ജോലിസമയം 9 മണിക്കൂറും ഓവര്‍ടൈം 10 മണിക്കൂറുമാണ്.

1961ലെ കര്‍ണാടക ഷോപ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്ത് ജോലിസമയം ഉയര്‍ത്താനാണ് തീരുമാനം. സംസ്ഥാനത്തെ ഐടി, ഐടിഇഎസ് മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ഈ നിയമമാണ്.ബുധനാഴ്ച തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത വ്യവസായസ്ഥാപനങ്ങളുടെയും ജീവനക്കാരുടെ യൂണിയനുകളുടെ പ്രതിനിധികളുടെയും യോഗത്തില്‍ നിയമഭേദഗതിയുടെ കരട് അവതരിപ്പിച്ചു. സംസ്ഥാനത്തെ ഐടി, ഐടിഇഎസ് കമ്പനികളിലെ തൊഴില്‍സമയം ദിവസം 14 മണിക്കൂറാക്കാന്‍ കഴിഞ്ഞവര്‍ഷം തൊഴില്‍ വകുപ്പ് ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ ജീവനക്കാരുടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് നിയമഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയത്.


പുതിയ ഭേദഗതി വരുന്നതോടെ 3 ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 2 ഷിഫ്റ്റിലേക്ക് മാറാനാകും. ഇതോടെ കമ്പനികളിലെ മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും വന്‍കിട കമ്പനികള്‍ക്ക് സാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :