Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

Nothing Phone 3 India launch,Nothing Phone 3 price in India,Nothing Phone 3 specifications,Nothing Phone 3 features,Nothing Phone 3 release date India,നത്തിങ് ഫോൺ 3 ഇന്ത്യ ലോഞ്ച്,നത്തിങ് ഫോൺ 3 വില ഇന്ത്യ,നത്തിങ് ഫോൺ 3 സവിശേഷതകൾ,നത്തിങ് ഫോൺ 3 ഫീച്ചറുക
അഭിറാം മനോഹർ| Last Modified ബുധന്‍, 4 ജൂണ്‍ 2025 (19:11 IST)
പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ലോഞ്ചിനായി ഒരുങ്ങുന്നു. ജൂലൈ ഒന്നിനാകും ആഗോളതലത്തില്‍ പുതിയ മോഡല്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുക. ഫ്‌ളിപ്പ്കാര്‍ഡ് വഴി ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാകും. 70,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നത്തിങ്ങിന്റെ യഥാര്‍ഥ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണാകും ഇതെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.



പ്രധാന സവിശേഷതകള്‍

6.77 ഇഞ്ച് LTPO AMOLED ഡിസ്പ്ലേ, 1.5K റെസല്യൂഷന്‍, 120Hz റിഫ്രഷ് റേറ്റ്, 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്. എന്നിവയാകും ഡിസ്‌പ്ലേയ്ക്ക് ഉണ്ടാവുക. ഗ്ലിഫ് ഇന്റര്‍ഫേസ് ഒഴിവാക്കി, പുതിയ ഡ്യുവല്‍-ടോണ്‍ ഫിനിഷ് ഉള്‍പ്പെടുന്ന ഡിസൈന്‍.



പ്രോസസ്സര്‍ & പെര്‍ഫോമന്‍സ്

Qualcomm Snapdragon 8 Gen 3 ചിപ്സെറ്റ് പ്രോസസറാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12GB/16GB RAM, 256GB/512GB സ്റ്റോറേജ് ഓപ്ഷനുകളില്‍ വിപണിയില്‍ ലഭ്യമാവും. 50MP ട്രിപ്പിള്‍ റിയര്‍ ക്യാമറ, 32MP ഫ്രണ്ട് ക്യാമറകളാകും ഉണ്ടാവുക. AI അടിസ്ഥാനമാക്കിയുള്ള ഫോട്ടോഗ്രാഫി ഫീച്ചറുകളും സ്മാര്‍ട്ട് ഫോണില്‍ ഉള്‍പ്പെടും. 5000mAh ബാറ്ററി, 50W വയര്‍ഡ്, 20W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ.


ഇന്ത്യയിലെ വില

12GB + 256GB മോഡല്‍: ഏകദേശം ?68,000.

16GB + 512GB മോഡല്‍: ഏകദേശം ?77,000. ആണ് പ്രതീക്ഷിക്കപ്പെടുന്നത്


ഫ്‌ലിപ്കാര്‍ട്ട് വഴി ഇന്ത്യയില്‍ ലഭ്യമായിരിക്കും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :