'ഭർത്താവിനെ തട്ടിയെടുത്തവൾ, മോശം സ്ത്രീ' നയൻതാരയ്കെതിരെ രൂക്ഷ വിമർശനവുമായി പ്രഭുദേവയുടെ മുൻഭാര്യ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 19 ഏപ്രില്‍ 2020 (14:12 IST)
തെന്നിന്ത്യൻ ലേഡി സുപ്പർ സ്റ്റാർ നയൻതാരയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത്. പ്രഭുദേവയുമായുള്ള പ്രണയത്തെ കുറിച്ച് അടുത്തിടെ നയൻതാര ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് മറുപടിയെന്നോണം റംലത്ത് രംഗത്തെത്തിയത്. തന്റെ ഭർത്താവിനെ തട്ടിയെടുത്ത സ്ത്രീ എന്നാണ് റംലത്ത് നയൻതാരയെ വിശേഷിപ്പിച്ചത്.

'എന്റെ കുടുംബം തകർത്ത് ഭര്‍ത്താവിനെ തട്ടിയെടുത്ത അവളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെയും കോടതിയെയും സമീപിച്ചു കഴിഞ്ഞു. ഒരു മോശം സ്ത്രീയ്ക്ക് ഉദാഹരണമാണ് അവള്‍. അവളെ എവിടെവച്ചു കണ്ടാലും ഞാന്‍ കൊല്ലും. പ്രഭുദേവ ഒരു നല്ല ഭര്‍ത്താവാണ്. ഞങ്ങളെ 15 വര്‍ഷം നന്നായി സംരക്ഷിച്ചു. ഒരു വീടും വച്ചു. പക്ഷേ പിന്നീട് എല്ലാം മാറിമറിയുകയായിരുന്നു.' റംലത്ത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :