1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Apple plans to launch Iphone 14 on september

IPhone 14: ഐ ഫോൺ 14 സെപ്റ്റംബർ ഏഴിന്, ഒപ്പം മറ്റ് ആപ്പിൾ ഉപകരണങ്ങളും

Apple
ഏറ്റവും പുതിയ ഐഫോൺ പതിപ്പായ ഐഫോൺ 14 സെപ്റ്റംബർ ഏഴിന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ആപ്പിളിൻ്റെ മാക്ക് മോഡലുകൾ,ഐപാഡുകൾ,മൂന്ന് വാച്ച് മോഡലുകൾ എന്നിവയും ഇതേ ദിവസം പുറത്തിറങ്ങിയേക്കും.
 
കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ അനിശ്ചിതത്വങ്ങൾക്കിടയിലും ഐഫോണിന് വിപണിയിൽ നിന്നും നേട്ടം സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഈ നേട്ടം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഐഫോൺ 14നും എത്തുന്നത്. അവതരണ പരിപാടി ഓൺലൈൻ വഴി സ്ട്രീം ചെയ്യും. അതേസമയം അവതരണപരിപാടിയുടെ കൃത്യമായ തീയ്യതിയും സമയവും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ അവധിയില്ല; പ്രവൃത്തിദിനം