'ഡോക്ടറെ അകലെ നിര്‍ത്താന്‍ ദിവസവും ആപ്പിള്‍ കഴിച്ചാല്‍ മതി': ആപ്പിള്‍ കുട്ടികള്‍ കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 3 മെയ് 2022 (13:46 IST)
ഡോക്ടറെ അകലെ നിര്‍ത്താന്‍ ദിവസവും ആപ്പിള്‍ കഴിച്ചാല്‍ മതിയെന്ന വാചകം ചെറുപ്പം മുതലേ നമ്മള്‍ കേള്‍ക്കുന്നതാണ്. ഇത് ശരായാണെന്ന് തന്നെയാണ് ഗവേഷകരും പറയുന്നത്. ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉത്തമ പഴമാണ് ആപ്പിള്‍. കുട്ടികളുടെ ആരോഗ്യത്തില്‍ വലിയമാറ്റം വരുത്താന്‍ ആപ്പിളിന് സാധിക്കും. ആമാശയത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ ആപ്പിള്‍ സഹായിക്കും. അസിഡിറ്റിമൂലം ആമാശയത്തിന്റെ സംരക്ഷണഭിത്തിക്കുണ്ടാകുന്ന കേട്പാട് നികത്തുന്നു. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍സാണ് ഇതിന് സഹായിക്കുന്നത്.

ആപ്പിളില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിലെ മലബന്ധത്തെയും വയറിളക്കത്തെയും തടയുന്നു. വയറിളക്കമുള്ള കുട്ടികള്‍ക്ക് ആപ്പിള്‍ ജ്യൂസ് നല്‍കുന്നത് പരിഹാരമാണ്. മലബന്ധവും വയറിളക്കവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. ആറുമാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയുണ്ടെങ്കില്‍ ആപ്പിള്‍ ജ്യൂസ് നല്‍കിയാല്‍ പരിഹാരം കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :