കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു - ഗൃഹനാഥൻ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (18:40 IST)
വടക്കാഞ്ചേരി: പാലക്കാട്ടെ കിഴക്കഞ്ചേരിയിലെ ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇതിൽ ഗൃഹനാഥൻ മരിച്ചു. കയറാടി കൊമ്പനാൽ വീട്ടിൽ രാജപ്പൻ എന്ന 68 കാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചര മണിയോടെയാണ് മരണം സംഭവിച്ചത്. ഇയാളുടെ ഭാര്യ ആനന്ദവല്ലി (60), മക്കളായ അനീഷ് (35), ആശാ (30) എന്നിവർ ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സായിലാണുള്ളത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു കോട്ടക്കുളം ഒടുകിൻചോട്ടിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിനുള്ളിലെ വീട്ടിൽ ഇവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. എസ്റ്റേറ്റ് തൊഴിലാളികളായ ഇവരെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനാൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിമൂലം ഇവർ വിഷം കഴിച്ചതെന്നാണ് പോലീസ് നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :