ബീസ്റ്റ് ഓഡിയോ ലോഞ്ച് മാര്‍ച്ച് 20-ന് നടക്കുമോ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (11:13 IST)

ബീസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ നിര്‍മാതാക്കള്‍ പ്രമോഷന്‍ തിരക്കുകളിലാണ്.ഇപ്പോള്‍, എല്ലാ കണ്ണുകളും ബീസ്റ്റിന്റെ ഓഡിയോ ലോഞ്ചിലാണ്.മാര്‍ച്ച് 20 ന് ചെന്നൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സായി റാം എഞ്ചിനീയറിംഗ് കോളേജ് ഓഡിയോ ലോഞ്ച് ആതിഥേയത്വം വഹിച്ചേക്കാം. ഓഡിയോ ലോഞ്ച് സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യും. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.

വിജയ്യുടെയും പൂജാ ഹെഗ്ഡെയുടെയും അറബിക് കുത്ത് ഒരു സെന്‍സേഷണല്‍ ഹിറ്റായി മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :