അനുബന്ധ വാര്‍ത്തകള്‍
- മരട്, ഉടുമ്പ് റിലീസിനൊരുങ്ങുന്നു,വിരുന്നും വരാലും ഷൂട്ടിങ് പുരോഗമിക്കുന്നു, സംവിധായകന് കണ്ണന് താമരക്കുളത്തിന്റ 3 സിനിമകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാവ് ബാദുഷ
- സ്വർണവില വീണ്ടും താഴോട്ട്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ
- ഹരികൃഷ്ണന്‍സ് ഷൂട്ടിങ്ങിന്റെ അവസാന ദിനം ജൂഹി ചൗള കരഞ്ഞു; കാരണം ഇതാണ്
- സിനിമയുടെ സെറ്റില്‍ പാര്‍വതിയെ കാണാനില്ല, ജയറാം വന്ന് പൊക്കികൊണ്ടുപോയെന്ന് അസി.ഡയറക്ടര്‍; സെറ്റില്‍ പൊട്ടിച്ചിരി, ഷൂട്ടിങ് മുടങ്ങി
- മുടി വെട്ടി, താടി വടിച്ചു; ഭീഷ്മയുടെ ഷൂട്ടിങ് തീര്‍ന്നതിനു പിന്നാലെ പുത്തന്‍ ലുക്കില്‍ മമ്മൂട്ടി (ചിത്രങ്ങള്‍)
ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്: ട്രിപ്പിൾ സ്വർണവുമായി മനു ഭാക്കർ
ലിമ: ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മനു ഭാക്കറിന് മൂന്നാം സ്വർണം.മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ സരബ്‌ജോത് സിങ്ങുമൊത്താണ് മനുഭാക്കർ മൂന്നാം സ്വർണം നേടിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ടീമിനത്തിലും വ്യക്തിഗത വിഭാഗത്തിലും മനു സ്വര്‍ണം നേടിയിരുന്നു.
വനിതാ ടീമിനത്തില്‍ റിതം സാങ്വാന്‍, ശിഖ നര്‍വാള്‍ എന്നിവരുമായി ചേര്‍ന്നാണ് മനുവിന്റെ നേട്ടം. ഇതേയിനത്തിൽ പുരുഷ ടീമും സ്വർണം നേടിയിരുന്നു.10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗത്തിലും ഇന്ത്യക്കാണ് സ്വര്‍ണം. ശ്രീകാന്ത് ധനുഷ്, രജ്പ്രീത് സിങ്, പാര്‍ഥ് മകിജ എന്നിവരാണ് സ്വര്‍ണം നേടിയത്. 10 മീറ്റർ എയര്‍ പിസ്റ്റള്‍ പുരുഷ ടീമിനത്തിലും മികസഡ് ടീമിനത്തിലുമായി സരബ്‌ജോത് സിങ്ങ് രണ്ടു സ്വര്‍ണം നേടി.
മെഡൽ പട്ടികയിൽ ആറ് സ്വർണവുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ആറു വെള്ളിയും രണ്ടു വെങ്കലവുമായി ഇന്ത്യയുടെ അക്കൗണ്ടില്‍ 14 മെഡലുകളാണുള്ളത്.