1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Moeen ali gets run out in free hit ball

ഫ്രീ ഹിറ്റിലും ഔട്ടാകാൻ ഒരു റെയ്‌ഞ്ച് വേണം, വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

മോയിൻ അലി
ക്രിക്കറ്റിൽ ഏത് ബാറ്റ്സ്മാനെയും കൊതിപ്പിക്കുന്ന ഒരേ ഒരു പന്താണുള്ളത്. എതിർ ടീം ബൗളർ നോ ബോൾ എറിഞ്ഞതിന് പിന്നാലെ അനുവദിക്കുന്ന ഫ്രീ ഹിറ്റാണിത്. ഈ പന്തിൽ ബൗൾഡായാലും ക്യാച്ചായാലും ഔട്ടാകില്ല എന്നതാണ് ഈ പന്തിനെ ബാറ്റ്സ്മാന്മാർക്ക് പ്രിയങ്കരമാക്കുന്നത്. കളിയിൽ വമ്പൻ ഷോട്ടുകൾ പിറക്കുന്ന അങ്ങനെയൊരു ബൗളിൽ ആർക്കെങ്കിലും വിക്കറ്റ് കളയാനാകുമോ?
 
 എന്നാൽ അതിനും തങ്ങൾക്ക് സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ആർസി‌ബി.ഐപിഎല്ലിലെ 13–ാം സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന എലിമിനേറ്റർ പോരാട്ടത്തിലാണ് ആ അപൂർവകാഴ്‌ച്ച പിറന്നത്. ആർസി‌ബിയുടെ മോയിൻ അലിയാണ് ഫ്രീ ഹിറ്റിലും വിക്കറ്റ് നൽകിയ താരം.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
എന്തുകൊണ്ട് ഐപിഎല്ലിൽ കൂടുതൽ ടീമുകളും ചേസിംഗ് തിരഞ്ഞെടുക്കുന്നു, കാരണം വ്യക്തമാക്കി സച്ചിൻ