70-3 എന്ന നിലയിൽ മുംബൈയെ തകർക്കാമായിരുന്നു, എന്നാൽ കളി സൂര്യകുമാർ തട്ടിയെടുത്തു: ആർസി‌ബി കോച്ച്

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2020 (12:37 IST)
സൂര്യകുമാർ യാദവ് കളി ബാംഗ്ലൂരിൽ നിന്നും തട്ടിയെടുത്തുവെന്ന് ആർസി‌ബിയുടെ മൂഖ്യപരിശീലകനായ സൈമൺ കാറ്റിച്ച്. ബാംഗ്ലൂരിന്റെ കയ്യിലിരുന്ന മത്സരം സൂര്യകുമാർ ഒറ്റയ്‌ക്ക് സ്വന്തമാക്കുകയായിരുന്നുവെന്നും കാറ്റിച്ച് വ്യക്തമാക്കി.

മികച്ച കളിക്കാരാനാണ് സൂര്യകുമാർ. ബൗണ്ടറികളിലൂടെയും സിക്‌സറുകളിലൂടെയും ചഹലിനെ സമ്മർദ്ദത്തിലാക്കാൻ സൂര്യക്കായി. കാര്യങ്ങൾ മുംബൈക്ക് അനുകൂലമാക്കിയത് സൂര്യയാണ്. പിന്നീട് കളിയിലേക്ക് തിരിച്ചെത്തുക എന്നത് പ്രയാസമായി. അതേസമയം ഓപ്പണർമാർ ബാംഗ്ലൂരിനായി മികച്ച കളി പുറത്തെടുത്തു, എന്നാൽ അവസാന 13 പന്തിൽ 4 വിക്കറ്റുകൾ വീണ്ടത് തിരിച്ചടിയായി. 180 റൺസ് പ്രതീക്ഷിച്ചിരുന്ന ഇടത്ത് നിന്ന് ടീം സ്കോർ 164 ആവാൻ അത് കാരണമായി. വിജയം മുംബൈ അർഹിച്ചിരുന്നുവെന്നും കാറ്റിച്ച് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :