1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. You have to more courageous kohli to team mates

ഇങ്ങനെ തുടർന്നാൽ പോര, ബാറ്റിങ്ങിൽ കൂടുതൽ ധൈര്യം കാണിക്കണം, പ്ലേ ഓഫ് ഉറപ്പിച്ചതിന് പിന്നാലെ ടീമിനോട് വിരാട് കോലി

കോലി
ബാറ്റിങ്ങിൽ ബാറ്റ്സ്മാന്മാർ കൂടുതൽ ധൈര്യം കാണിക്കണമെന്ന് ആർസി‌ബി നായകൻ വിരാട് കോലി. ടീം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയാണ് കോലിയുടെ വാക്കുകൾ. അവസരങ്ങൾ ലഭിക്കുമ്പോൾ ഷോട്ടുകൾ കളിക്കണം. കയ്യിലുള്ള ബാറ്റുമായി കുറച്ചുകൂടി ധൈര്യം കാണിക്കേണ്ടതുണ്ട് കോലി പറഞ്ഞു.
 
ബൗളിങ് ഡിപ്പാർട്ട്‌മെന്റ് നല്ല രീതിയിലാണ് പോകുന്നത്. പവർ പ്ലേയാണ് ഞങ്ങളുടെ കരുത്ത് അവിടെ മികവ് കാണിക്കാൻ ഞങ്ങൾക്ക് സാധിച്ചു. പോസിറ്റീവായി തുടരുക എന്നതാണ് പ്രധാനം. പോകുന്ന ഓരോ വഴിയിൽ നിന്നും ഓരോരോ കാര്യങ്ങൾ പഠിക്കുകയാണ്. പ്ലേ ഓഫ് കളിക്കനായതിൽ സന്തോഷം കോലി പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അവർക്ക് വേണ്ടിയിരുന്നത് 15 ഓവർ വരെ ബാറ്റ് ചെയ്യുന്ന താരത്തിനെയാണ്, ആ താരം അത് ഭംഗിയായി ചെയ്‌തു: സേവാഗ്